Today: 19 Sep 2024 GMT   Tell Your Friend
Advertisements
ഒക്ടോബറില്‍ ജര്‍മനിയെ കാത്തിരിക്കുന്ന മാറ്റങ്ങള്‍
Photo #1 - Germany - Otta Nottathil - germany_october_changes
ബര്‍ലിന്‍: ആദ്യ വാരം തന്നെ ഒരു പൊതു അവധിയുമായാണ് ഒക്റ്റോബര്‍ എത്തുന്നത്. ജര്‍മന്‍ പുനരേകീകരണ ദിവസമായ ഒക്റ്റോബര്‍ മൂന്നാണ് ഈ പൊതു അവധി. 1990ല്‍ പശ്ചിമ ~ പൂര്‍വ ജര്‍മനികള്‍ പുനരേകീകരിക്കപ്പെട്ടതിന്റെ മുപ്പത്തഞ്ചാം വാര്‍ഷികമാണിത്. ദേശീയതലത്തില്‍ പൊതു അവധിയായ ഒക്റ്റോബര്‍ മൂന്നിന് മിക്ക ഓഫീസുകളും സ്കൂളുകളും കടകളും അവധിയായിരിക്കും.

ഒക്റ്റോബര്‍ 31 മറ്റൊരു പൊതു അവധി കൂടി കരുതിവച്ചിരിക്കുന്നു. എന്നാല്‍, ഇത് പ്രാദേശിക അവധിയാണ്~ റിഫോര്‍മേഷന്‍ ഡേ. ബ്രാന്‍ഡന്‍ബര്‍ഗ്, സാക്സണി, തുരിംഗിയ, ബ്രെമന്‍, ഹാംബര്‍ഗ് തുടങ്ങിയ സ്റ്റേറ്റുകളില്‍ ഈ ദിവസം അവധിയായിരിക്കും.

സ്കൂള്‍ കുട്ടികളുടെ ഹെര്‍ബ്സ്റ്റ്ഫെറീന്‍ അവധി ദിവസങ്ങള്‍ ആരംഭിക്കുന്നതും ഒക്റ്റോബറിലാണ്. ഓരോ സ്റ്റേറ്റിലും അവധി ദിവസങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. നോര്‍ത്ത് റൈന്‍ വെസ്റ്റ് ഫാലിയയിലും ഹെസ്സെയിലും ഒക്റ്റോബര്‍ 14 മുതലാണ് അവധി. ബര്‍ലിനിലും ഹാംബര്‍ഗിലും ഇത് 21 മുതല്‍ രണ്ടാഴ്ചയാണ്. ബ്രെമനിലും ലോവര്‍ സാക്സണിയിലും ഒക്റ്റോബര്‍ നാല് മുതല്‍ തന്നെ അവധിയാണ്. ബവേറിയയിലും ബ്രാന്‍ഡന്‍ബര്‍ഗിലും 28 മുതലും.

ശൈത്യകാലത്ത് വാഹനങ്ങള്‍ക്ക് പ്രത്യേക ടയര്‍ വേണമെന്നത് ജര്‍മനിയില്‍ നിയമപ്രകാരം നിര്‍ബന്ധമുള്ള കാര്യമാണ്. ഈ കാലയളവ് ആരംഭിക്കുന്നത് ഒക്റ്റോബറിലാണ്.

വിദ്യാര്‍ഥികള്‍ക്ക് വര്‍ധിപ്പിച്ച സാമ്പത്തിക സഹായം ഇതേ മാസം പ്രാബല്യത്തില്‍ വരും.

ശൈത്യകാലമെത്തുന്നതു പ്രമാണിച്ച് ക്ളോക്കുകള്‍ ഓരോ മണിക്കൂര്‍ പിന്നോട്ടാക്കി വയ്ക്കുന്നതും ഒക്റ്റോബര്‍ 27നാണ്.

ബര്‍ലിന്‍ ~ പാരിസ് രാത്രി ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതും ഒക്റ്റോബറില്‍ തന്നെ.
- dated 18 Sep 2024


Comments:
Keywords: Germany - Otta Nottathil - germany_october_changes Germany - Otta Nottathil - germany_october_changes,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
wg_germany_too_costly_2024
ജര്‍മനിയില്‍ ഷെയേര്‍ഡ് അപ്പാര്‍ട്ട്മെന്റുകള്‍ക്ക് ചെലവേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
migration_boost_indians_germany
ജര്‍മ്മനിയില്‍ ഇന്ത്യക്കാരുടെ എണ്ണം 2,46,000 ഉയര്‍ന്നു മൈഗ്രേഷന്‍ കരാര്‍ ഗുണം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
de_maveli_pinneyum_mallus_geottingen
മല്ലൂസ് ഗ്യോട്ടിംഗന്‍ "ദേ മാവേലി പിന്നെയും" സെപ്. 21 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
far_right_threat_germany_migrants
തീവ്ര വലതുപക്ഷം ജര്‍മനിയിലെ കുടിയേറ്റക്കാര്‍ക്ക് ഭീഷണിയോ? Recent or Hot News
തുടര്‍ന്നു വായിക്കുക
india_metro_german_minister
ഇന്ത്യയിലെ മെട്രോ റെയില്‍ ഉദ്ഘാടനച്ചടങ്ങില്‍ ജര്‍മന്‍ മന്ത്രിയും Recent or Hot News
തുടര്‍ന്നു വായിക്കുക
explosion_cologne_second_time_ehrenstrasse
ജര്‍മ്മനിയെ ഞെട്ടിച്ച് കൊളോണില്‍ വീണ്ടും സ്ഫോടനം
തുടര്‍ന്നു വായിക്കുക
insta_introduce_teen_accounts
ഇന്‍സ്ററഗ്രാം നിയന്ത്രിത കൗമാര അക്കൗണ്ടുകള്‍ അവതരിപ്പിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us